ഗണിത,ശാസ്ത്രമേള,പ്രവൃത്തിപരിചയ,ഐ.ടി മേള, മുഴുവന്‍ മത്സരഫലങ്ങളും  പ്രസിദ്ധീകരിച്ചു…..

ഇരിട്ടി ഉപജില്ലാ

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-

പ്രവൃത്തിപരിചയ-ഐ ടി മേള

ഒക്ടോബര്‍  21,22 തീയ്യതികളില്‍

മണത്തണ ഗവ ഹയര്‍സെക്കന്ററി  സ്കൂളില്‍

മത്സരഫലങ്ങള്‍

റിസള്‍ട്ടുകള്‍ക്ക് അതാത് ഇനങ്ങളില്‍ ക്ലിക്കു ചെയ്യുക

IT MELA

All Result

School Point

SOCIAL SCIENCE  FAIR

All Result

School Point

WORK EXPERIENCE FAIR

All Result

School Point

SCIENCE FAIR

All Result

School Point

MATHS FAIR

All Result

School Point

മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം

ഈ വര്‍ഷത്തെ ഐ ടി മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തോടൊപ്പം ഹയര്‍ സെക്കണ്ടറിക്കും മലയാളം ടൈപ്പിങ്ങ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മല്‍സരം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ചില സബ്‌ജില്ലകളില്‍ മുന്‍വര്‍ഷം നടത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ എല്ലാ സബ് ജില്ലകള്‍ക്കും സോഫ്റ്റ്‌വെയര്‍ സൗകര്യം ലഭ്യമാക്കുന്നതിനും അത് പരിശീലിക്കുന്നതിനും വേണ്ടി ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍ ഇവിടെ പരിചയപ്പെടുത്തട്ടെ.

ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Extract ചെയ്യുകയും ചെയ്യുക. ഫോള്‍ഡറിനുള്ളിലെ Data എന്ന ഫോള്‍ഡറിലെ typespeed.txt എന്നതിലാണ് ടൈപ്പ് ചെയ്യുന്നതിനുള്ള Matter ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തുറന്ന് പുതിയ മാറ്റര്‍ ഉള്‍പ്പെടുത്തി പരിശീലിപ്പിക്കാവുന്നതാണ്. മല്‍സര സമയത്ത് സോഫ്റ്റ്‌വെയറിലെ മാറ്റര്‍ മാറ്റി നല്‍കുക.

സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്
Terminal Window-യില്‍ sudo dpkg-reconfigure localesഎന്ന് ടൈപ്പ് ചെയ്ത് Enter ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക
pytypespeed-0.04.py എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ കുട്ടിയുടെ പേരും ചെസ്റ്റ് നമ്പര്‍  നല്‍കുക. അടയാളവാക്ക് എന്നതിന് നേരെ pass എന്ന് നല്‍കുന്നതോടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജമാകും. തുറന്ന് വരുന്ന ജാലകത്തിലെ മുകള്‍ഭാഗത്ത് നമ്മള്‍ സെറ്റ് ചെയ്ത മാറ്ററും താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള Space-ഉം ദൃശ്യമാകും. Language മലയാളത്തിലാക്കി ടൈപ്പിങ്ങ് ആരംഭിക്കാം. മാറ്ററിലെ അതേ മാതൃകയില്‍ തന്നെ ടൈപ്പ് ചെയ്തില്ലെങ്കില്‍ അടുത്ത അക്ഷരം ടൈപ്പ് ചെയ്യാന്‍ കഴിയില്ല.കുത്ത്, കോമ, സ്പേസ് ഇവയെല്ലാം മാറ്ററില്‍ നല്‍കിയിരിക്കുന്നതുപോലെ തന്നെ നല്‍കണം. നിശ്ചിതസമയം അവസാനിക്കുമ്പോഴോ മാറ്റര്‍ പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത് കഴിയുമ്പോഴോ സോഫ്റ്റ്‌വെയര്‍ സ്വയം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഒരു മെസ്സേജ് ബോക്സ് തുറന്ന് വരികയും ചെയ്യും . ഇപ്പോള്‍ File Menu-വിലെ Export Score എന്നതുവഴി റിസള്‍ട്ട് തയ്യാറാക്കിയത് ഹോം ഫോള്‍ഡറില്‍ typespeed_score.py എന്ന പേരില്‍ സേവ് ചെയ്യാവുന്നതുമാണ്. ഇതിലെ accuracy , cpm എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടത്താവുന്നതാണ്. ഇവ ഒരു മിനിട്ടില്‍ ശയിയായി ടൈപ്പ് ചെയ്ത അക്ഷരങ്ങളുടെ എണ്ണത്തിന്റെയും  കൃത്യതയുടെയും സൂചകങ്ങളാണ്. ഒരു അക്ഷരത്തിനു വേണ്ടി തെറ്റായ ഒരു കീ എന്റര്‍ ചെയ്യുന്നത് Accuracy കുറയുന്നതിന് കാരണമാകും. അതായത് Speed & Accuracy എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്താം

SSLC Examination-2014-വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

CLICK HERE to Download MALAYALAM TYPING SOFTWARE

                         വെബ് ഡിസൈനിങ്ങ് പരിശീലനം

ക്രിസ്തുമസ് അവധിക്കാലത്ത് ഐ.ടി@സ്ക്കുള്‍ പ്രൊജക്ട് സംസ്ഥാന വ്യാപകമായി ഒന്‍പതാംക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വെബ് ഡിസൈനിങ്ങ് പരിശീലനം സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ. താങ്കളുടെ വിദ്യാലയത്തില്‍ നിന്നും ,ഒന്‍പതാംക്ലാസ്സിലെ ഒരു ഡിവിഷന് ഒരാള്‍ എന്ന നിലക്കു് എത്ര ഒന്‍പതാംക്ലാസ് ഡിവിഷനുണ്ടോ അത്രയും ഡിവിഷനുകള്‍ക്ക് കണക്കായ കുട്ടികളെ കണ്ടെത്തി , അവരെ കുറിച്ചുള്ള വിവരങ്ങള്‍, അറ്റാച്ച് ചെയ്തിരിക്കുന്ന format ല്‍ ബന്ധപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാരുടെ  ഇ- മെയില്‍ വിലാസത്തിലേക്ക്(താഴെ കൊടുത്തിരിക്കുന്നു) ഡിസംബര്‍ 14 ന് മുമ്പ് അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു

            Iritty, Irikkur Girish Mohan 9447852007 pkgmohan@gmail.com

 ഇരിട്ടി ഉപജില്ലയിലെ  വെബ് ഡിസൈനിങ്ങ് പരിശീലനം നല്കുന്ന സെന്ററുകളെ കുറിച്ചുള്ള വിവരം

പരിശിലന കേന്ദ്രം പങ്കെടുക്കേണ്ട സ്കൂളുകള്‍ തിയ്യതി
GHSS ചാവശ്ശേരി

GHSSചാവശ്ശേരി,

ഇരിട്ടി HS,

CHMHS കാവുംപടി,

സെ.ജോസഫ്സ് HS കുന്നോത്

 

ഡിസംബര്‍ 26-27

സെ.മേരീസ് HSS എടൂര്‍

 

സെ.മേരീസ് HSS എടൂര്‍,

സെ.സെബാസ്റ്റ്യന്‍സ് HSS വെളിമാനം

,GHSS ആറളം,

സെ.തോമസ്‌ HS കരിക്കോട്ടക്കരി,

സെ.ജോണ്‍ ബാപ്റ്റിസ്റ്റ് EMHSS കടത്തുംകടവ്,

സേക്രട്ട് ഹാര്‍ട്ട് HS അങ്ങാടിക്കടവ്,

സെ.തോമസ്‌ HS കിളിയന്തറ

 

ഡിസംബര്‍ 26-27
GHSS മണത്തണ

GHSS മണത്തണ,

സാന്തോംHSS കൊളക്കാട്,

GHSS പാലാ ,

സെ.തോമസ്‌ HS കേളകം,

IJMHSS കൊട്ടിയൂര്‍,

സെ.ജോസഫ്സ് HS പേരാവൂര്‍

ലിറ്റില്‍ ഫ്ലവര്‍ EMHS കേളകം,

സെ.ജോസഫ്സ് HS അടയ്ക്കാത്തോട്

 

ഡിസംബര്‍ 28-29