സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനം

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചരിത്രം

1983 -ല്‍ റിച്ചാഡ് മാത്യു സ്റ്റാള്‍ മാനാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 1985-ല്‍  ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ (FSF)ആരംഭിച്ചു

(സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം(Free Software Foundation). 1985 ഒക്ടോബര്‍ മാസത്തില്‍ റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കന്‍ ആദായനികുതി നിയമത്തിന്റെ 501(c)(3)സ്വതന്ത്ര സോഫ്റ്റ്‌വേര്‍ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവര്‍ത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതല്‍ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാനുള്ള പ്രോഗ്രാമര്‍മാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവര്‍ത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌. ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.) . 1998 മുതല്‍ പലപേരിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അറിയപ്പെടുന്നു. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളവയാണ് FOSS(“free and open source software”),FLOSS (“free, libre and open source software) എന്നിവ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യങ്ങള്‍ പരിരക്ഷിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി 2005-ല്‍ “Software Freedom Law Center” പ്രവര്‍ത്തനം തുടങ്ങി.

ടെക്നിക്കൽ യൂനിവേഴ്‌സിറ്റി ഓഫ് ഡെന്മാർക്കിൽ ജനനം 	മാർച്ച് 16 1953 (1953-03-16)

റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ (ഡെന്മാര്‍ക്കില്‍ ടെക്നിക്കല്‍ യൂനിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍ക്കില്‍ മാര്‍ച്ച് 16 1953-ല്‍ ജനനം )

പൊതുവേ ആര്‍.എം.എസ്സ്‌ (RMS)എന്നറിയപ്പെടുന്ന റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ ആണു് സ്വതന്ത്ര സോഫ്റ്റ്‌ വേര്‍ പ്രതിഷ്ഠാപനത്തിന്റെ സ്ഥാപകന്‍. അസാധാരണമായ വിജ്ഞാനത്തിനുടമയായ അദ്ദേഹം ഒരു ലോകോത്തര പ്രോഗ്രാമര്‍ കൂടിയാണ്‌. ലോകമാകമാനം അറിയപ്പെടുന്ന ഗ്നൂ പ്രൊജക്റ്റ്‌, ഈ വ്യക്തിയുടെ ആശയമാണ്‌. ലിനസ്‌ ടോര്‍വാര്‍ഡ്സ്‌, ലിനക്സ് കെര്‍ണല്‍ ഉപയോഗിക്കുന്ന ഗ്നൂ/ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം നമുക്കു സംഭാവന ചെയ്ത അദ്ദേഹം തന്റെ ജീവിതം സ്വതന്ത്ര സോഫ്റ്റ്‌വേര്‍ എന്ന ആശയത്തിനായി ഉഴിഞ്ഞു വെച്ചിരിക്കുന്നു.

ലോകമംഗീകരിക്കുന്ന ഹാക്കറായ അദ്ദേഹത്തിന്റെ സംഭാവനകളായ ഗ്നൂ ഇമാക്സ്‌,ഗ്നൂ സീ കമ്പയിലര്‍,ഗ്നൂ ഡീബഗ്ഗര്‍ തുടങ്ങിയവ കമ്പ്യൂട്ടിംഗ്‌ ലോകത്തിന്‌ എന്നുമൊരു മുതല്‍ക്കൂട്ടാണ്‌. അതുപോലെതന്നെ ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കിയതും അദ്ദേഹമാണ്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )